Pages

Tuesday, April 16, 2024

ഗള്‍ഫില്‍പ്പോയി രക്ഷപ്പെടാം എന്ന് ചിന്തിക്കുന്ന മലയാളിക്ക് ഒരു ചുവപ്പ് കൊടിയാണ് ആടുജീവിതം എന്ന നോവലും ബ്ലസിയുടെ സിനിമയും.

 

ഗള്ഫില്പ്പോയി രക്ഷപ്പെടാം എന്ന് ചിന്തിക്കുന്ന മലയാളിക്ക് ഒരു ചുവപ്പ് കൊടിയാണ് ആടുജീവിതം എന്ന നോവലും ബ്ലസിയുടെ സിനിമയും.


 

ഞാൻ ഇന്ന്,2024 ഏപ്രിൽ 16 ന് "ആട് ജീവിതം " എന്ന സിനിമ കണ്ടു .മലയാളികള്ഏറെ വായിക്കുകയും വായിക്കാന്പ്രേരിപ്പിക്കുകയും ചെയ്ത നോവലാണ് ബെന്യാമിന്റെ ആട് ജീവിതം. കേരളത്തിലെ സാധാരണ കുടുംബങ്ങളിൽ സാമ്പത്തിക ഞെരുക്കങ്ങളിൽ നിന്ന് രക്ഷപെടാൻ പ്രവാസജീവിതത്തിലേക്ക് പോകാൻ യുവാക്കൾ താല്പര്യം കാട്ടുക പതിവാണ് . കേരളത്തില്ജനിച്ചുവളരുന്ന ഓരോ കൗമാരക്കാരനും തന്റെ ജീവിതത്തില്ഏതെങ്കിലും ഒരുഘട്ടത്തില്പ്രവാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടാകും.

ഗള്ഫില്പ്പോയി രക്ഷപ്പെടാം എന്ന് ചിന്തിക്കുന്ന മലയാളിക്ക് ഒരു ചുവപ്പ് കൊടിയാണ് ആടുജീവിതം എന്ന നോവലും ബ്ലസിയുടെ സിനിമയും. ഗള്ഫിനെപ്പറ്റിയുള്ള ഭീതിപരത്തുന്ന ഒരു സിനിമയാണ് ഇത് .ലക്ഷക്കണക്കിന് മലയാളികള്പേര്ഷ്യയില്നിന്ന് പണം വാരിയപ്പോഴും ആടുജീവിതം നയിച്ച ചുരുക്കംചില നജീബുമാര്നമ്മുടെഹൃദയത്തിൽ വേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു .സാധാരണ സിനിമയിൽ കാണുന്നതൊന്നും ഇതിലില്ല.

വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്ത്തല്കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളില്മൂന്നിലേറെ വര്ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് കൃതി.നോവലിൽ ഉള്ളതെല്ലം സിനിമയിൽ കൊണ്ടുവരാനാവില്ല .സിനിമയെന്നാല്ആഖ്യാനങ്ങളുടെ കലയാണ്. തിരക്കഥയുടെ അടിസ്ഥാനത്തിലാണ് സിനിമ നിർമ്മിക്കുന്നത്

ആടുകളോടൊപ്പം ജീവിച്ച് ആടായി രൂപാന്തരപ്പെട്ട മനുഷ്യനെ നോവലിൽ കാണാം .ഇത് അതിജീവന ചലച്ചിത്രമാണ് രചനയും സംവിധാനവും സഹനിർമ്മാണവും . ഇന്ത്യയിലെയും അമേരിക്കയിലെയും കമ്പനികളിണ് നടന്നിരിക്കുന്നത്.

ആയിരക്കണക്കിന് ഇന്ത്യക്കാരിൽ ഒരാളായ മലയാളി കുടിയേറ്റ തൊഴിലാളിയായ നജീബിൻ്റെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് നോവലും സിനിമയും.തദ്ദേശീയരായ അറബികളുടെ മരുഭൂമിയിലെ കൃഷിയിടങ്ങൾ ഇവിടെ ചിത്രീകരിക്കുന്നു.ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ , ജിമ്മി ജീൻ ലൂയിസ് , കെ.ആർ ഗോകുൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു, താലിബ് അൽ ബലൂഷി, റിക്ക് എബി, അമല പോൾ , ശോഭ മോഹൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പൃഥ്വിരാജ് സുകുമാരൻ തൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് ഇവിടെ നൽകുന്നു, ആട് ജീവിതം ഏതാനം ദിവസങ്ങൾക്ക് മുമ്പുതന്നെ 200 കോടി നേടി കഴിഞ്ഞു.മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ ഇതു തന്നെയാണ്.

 

പ്രൊഫ. ജോൺ കുരാക്കാർ